സ്കൂട്ടറപകടത്തിൽ പരിക്കേറ്റ എൽഐസി ഏജന്റ് മരിച്ചു
1438039
Monday, July 22, 2024 1:48 AM IST
കോതമംഗലം : സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന എൽഐസി ഏജന്റ് മരിച്ചു. കുടമുണ്ട പുൽപറന്പിൽ പി.ജെ. പൈലി (ബെന്നി, 58) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പള്ളിയിൽ നിന്നു വീട്ടിലേക്കു മടങ്ങുന്പോൾ കുടമുണ്ടയിൽ പൈലി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബൈക്കിടിക്കുകയായിരുന്നു.
സംസ്കാരം ഇന്ന് മൂന്നിന് മാരമംഗലം കാദേശ് മാർ ഗീവർഗീസ് സഹദാ യാക്കോബായ പള്ളിയിൽ. ഭാര്യ : സിബി മലയിൻകീഴ് കരിന്പനമാലിയിൽ കുടുംബാംഗം (അധ്യാപിക, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കറുകടം). മകൾ : അലോന.