കർമല ആശ്രമ ദൈവാലയത്തിൽ തിരുനാൾ
1435943
Sunday, July 14, 2024 5:04 AM IST
വാഴക്കുളം: കർമല ആശ്രമ ദൈവാലയത്തിൽ പരിശുദ്ധ കർമല മാതാവിന്റെ തിരുനാൾ ഇന്ന് ആരംഭിക്കും. രാവിലെ ആറിന് വിശുദ്ധ കുർബാന, പ്രസംഗം - ഫാ. കുര്യൻ പുത്തൻപുരയ്ക്കൽ. കൊടി യേറ്റൽ- ഫാ. തോമസ് മഞ്ഞക്കുന്നേൽ. 8.30നും 12നും വിശുദ്ധ കുർബാന. നാളെ രാവിലെ ആറിനും 7.15നും വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് ലദീഞ്ഞ്,
തിരുനാൾ കുർബാന, പ്രസംഗം - ഫാ. ജോസ് തുറവക്കൽ. തുടർന്ന് ജപമാല പ്രദക്ഷിണം. 16ന് രാവിലെ ആറിനും 7.15നും വിശുദ്ധ കുർബാന, 10ന് തിരുനാൾ കുർബാന, പ്രസംഗം - വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ. തുടർന്ന് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം.