പേപ്പർ ബാഗ്ദിനം ആചരിച്ചു
1435656
Saturday, July 13, 2024 4:02 AM IST
വാഴക്കുളം: ചാവറ ഇന്റർനാഷണൽ അക്കാദമി ലോക പേപ്പർ ബാഗ്ദിനം ആചരിച്ചു. ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി പേപ്പർ ബാഗ് നിർമാണ മത്സരം നടത്തി.
പ്ലാസ്റ്റിക് ബാഗുകളുടെ ദൂഷ്യവശങ്ങൾ മനസിലാക്കുവാനും പേപ്പർ ബാഗുകളുടെ ആവശ്യകത വിദ്യാർഥികളെ ബോധ്യപ്പെടുത്തുന്നതിനുമായി നടത്തിയ മത്സരത്തിൽ 200 ഓളം കുട്ടികൾ പങ്കെടുത്തു.
വിവിധ തരത്തിലും നിറത്തിലും ഉണ്ടാക്കിയ ബാഗുകളുടെ പ്രദർശനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. പങ്കെടുത്ത കുട്ടികൾക്ക് പ്രിൻസിപ്പൽ ഫാ. ഡിനോ കള്ളികാട്ട് പുരസ്കാരം വിതരണം ചെയ്തു.