ആലങ്ങാട്: ബൈക്ക് നിയന്ത്രണംവിട്ട് കാനയിലേക്കു മറിഞ്ഞ് വയോധികൻ മരിച്ചു. മാളികപീടിക നടുവിലപ്പറന്പിൽ മുഹമ്മദ് ഷെരീഫാ(62)ണ് മരിച്ചത്. കോട്ടപ്പുറം മാബ്ര നാലുസെന്റ് റോഡിൽ വച്ചാണു കഴിഞ്ഞദിവസം രാത്രി അപകടമുണ്ടായത്.
മഴയത്ത് ബൈക്ക് നിയന്ത്രണം വിട്ടു കാനയിലേക്കു മറിഞ്ഞായിരുന്നു അപകടം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആലങ്ങാട് പോലീസ് സംഭവസ്ഥലത്തെത്തിയാണു ആശുപത്രിയിലെത്തിച്ചത്. കബറടക്കം നടത്തി. ഭാര്യ: ബീവി ഷെരീഫ്. മക്കൾ: ഷഹീൻ ഷെരീഫ്, ഷബ്രീൻ ഷെരീഫ്. മരുമക്കൾ: സജിൻഷാ ജലീൽ, മെഹർ ഷഹീൻ.