കൊച്ചി: അഖില്‍.പി. ധര്‍മജന്റെ "റാം c/o ആനന്ദി' എന്ന നോവലിന്റെ വ്യാജപതിപ്പ് സെക്കന്‍ഡ് ഹാന്‍ഡ് ബുക്ക് സ്റ്റാളില്‍ കണ്ടെത്തിയ സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഡിസി ബുക്സാണ് പരാതി ല്കിയത്. കഴിഞ്ഞ 23 നായിരുന്നു സംഭവം. സെക്കന്‍ഡ് സെയില്‍ നടക്കുന്ന കടയില്‍ പകര്‍പ്പവകാശ നിയമം ലംഘിച്ച് പുസ്തകത്തിന്റെ വ്യാജ പതിപ്പ് വിറ്റത് കണ്ടുവെന്നാണ് പരാതിയില്‍ പറയുന്നു. ഒമ്പതു ബുക്കുകളാണ് അവിടെ നിന്നു ലഭിച്ചത്.