ശു​ചി​ത്വ സ​ന്ദേ​ശ റാ​ലി ന​ട​ത്തി
Saturday, September 28, 2024 4:21 AM IST
കൂ​ത്താ​ട്ടു​കു​ളം: മാ​ലി​ന്യ മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ ക്യാ​ന്പ​യി​ൻ ‘സ്വഛ​ത ഹി ​സേ​വ’ കാ​ന്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചി​ത്വ സ​ന്ദേ​ശ റാ​ലി ന​ട​ന്നു. സ്വ​കാ​ര്യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ജ​യ ശി​വ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത റാ​ലി ന​ഗ​ര​സ​ഭാ കോ​ന്പൗ​ണ്ടി​ൽ അ​വ​സാ​നി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​യോ​ഗം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ജ​യ ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഷി​ബി ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പ്രി​ൻ​സ് പോ​ൾ, അം​ബി​കാ രാ​ജേ​ന്ദ്ര​ൻ, മ​രി​യാ ഗു​രേ​ത്തി,ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​സ്. ഷീ​ബ, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ എം.​ആ​ർ. സാ​നു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ റോ​ബി​ൻ ജോ​ണ്‍ വ​ൻ​നി​ലം, സ​ന്ധ്യ പി.​ആ​ർ, ജോ​ണ്‍ ഏ​ബ്ര​ഹാം , ബേ​ബി ജോ​ണ്‍. ജി​ഷാ ര​ഞ്ജി​ത്ത്, ഷാ​മോ​ൾ സു​നി​ൽ, ലി​ല്ലി സ​ണ്ണി സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ദീ​പ ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.