കൊച്ചി: വൈഎംസിഎ എറണാകുളം സൗത്ത് ബ്രാഞ്ചിന്റെയും ഗ്ലോഡിസ് ടേബിൾ അക്കാദമിയുടെയും ആഭിമുഖ്യത്തിൽ ത്രിദിന ഓൾ കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിംഗ് പ്രൈസ് മണി ടേബിൾ ടെന്നീസ് ടൂർണമെന്റ് തുടങ്ങി. കടവന്ത്ര വൈഎംസിഎയിൽ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.
വൈഎംസിഎ ബ്രാഞ്ച് ചെയർമാൻ കെ.ആർ. ബെക്സൺ അധ്യക്ഷത വഹിച്ചു. എം.ഡി. ആന്റണി, സി.എ. സെൻ ജോർജ്, സി.എ. റെജി എ. ജോർജ്, ആന്റോ ജോസഫ്, ഗ്ലാഡിസൺ കൊറെയാ.,അതുൽ ലാൽ എന്നിവർ പ്രസംഗിച്ചു.