ആ​ല​ങ്ങാ​ട് പോ​ലീ​സി​ന്‍റെ പേ​രി​ൽ വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്നു
Saturday, September 28, 2024 4:12 AM IST
ആ​ല​ങ്ങാ​ട്: ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി ആ​ല​ങ്ങാ​ട് പോ​ലീ​സി​ന്‍റെ പേ​രി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്നു. അ​ന്വേ​ഷി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു പോ​ലീ​സ്.

അ​പ​രി​ചി​ത​രാ​യ മ​ല​യാ​ളി​ക​ളും അ​ന്യ​ഭാ​ഷ സം​സാ​രി​ക്കു​ന്ന​വ​രും ക​രു​മാ​ലൂ​ർ മ​ന​യ്ക്ക​പ്പ​ടി​യി​ൽ കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ വീ​ടു​ക​ളി​ൽ ക​യ​റി സ്ത്രീ​ക​ളോ​ട് അ​പ​ര​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്നു​ണ്ടെ​ന്നും അ​തി​നാ​ൽ അ​ത്ത​രം​ആ​ളു​ക​ൾ വീ​ടു​ക​ളി​ൽ എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​ത്തി​നാ​യി വ​ന്നാ​ലോ, സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ അ​പ​രി​ചി​ത​രാ​യ ആ​ളു​ക​ളെ ക​ണ്ടാ​ലോ അ​ന്വേ​ഷ​ണം ന​ട​ത്തി ആ​ല​ങ്ങാ​ട് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നു​ള്ള​ വ്യാ​ജ സ​ന്ദേ​ശ​മാ​ണു വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.


ഇ​ത്ത​ര​ത്തി​ൽ പ​ല വ്യാ​ജ അ​റി​യി​പ്പു​ക​ളും ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി വാ​ട്സാ​പ് ഗ്രൂ​പ്പു​ക​ൾ വ​ഴി പോ​ലീ​സി​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ മ​ന​യ്ക്ക​പ്പ​ടി മേ​ഖ​ല​യി​ലെ​സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം ഭീ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

പോലീ​സ് ഇ​ത്ത​ര​ത്തി​ൽ ഒ​രു സ​ന്ദേ​ശം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഭീ​തി​യി​ലാ​ഴ്ത്തു​ന്ന ഇ​ത്ത​രം സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ല​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.