വീ​ഡി​യോ കോ​ളിം​ഗ് ആ​പ്പി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍
Saturday, September 28, 2024 3:41 AM IST
കൊ​ച്ചി: സ്‌​കൈ​പ്പ് വീ​ഡി​യോ കോ​ളിം​ഗ് ആ​പ്ലി​ക്കേ​ഷി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി പ​ണം ത​ട്ടി​യ സം​ഘ​ത്തി​ലെ മൂ​ന്നു പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ആ​ല​പ്പു​ഴ പ​ഴ​വീ​ട് കി​ഴ​ക്കേ​മു​ള​വ​ന്ത​റ വീ​ട്ടി​ല്‍ ശ​ര​ണ്‍ (24),ചേ​ര്‍​ത്ത​ല ച​ളി​യ​ക്കു​ന്ന​ത്ത് വീ​ട്ടി​ല്‍ അ​ക്ഷ​യ് (21), തൃ​ശൂ​ര്‍ കു​റ്റി​ച്ചി​റ മൊ​തി​ര​ക്ക​ണ്ണി കു​റു​പ്പ​ശേ​രി വീ​ട്ടി​ല്‍ ജി​നേ​ഷ് (39) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

നോ​ര്‍​ത്ത് എ​സ്ആ​ര്‍​എം റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന​യാ​ളെ​യാ​ണ് പ്ര​തി​ക​ള്‍ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. ഇ​യാ​ളു​ടെ മൊ​ബൈ​ലി​ല്‍ നി​ന്നും അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ച​തി​ന് മ​ഹാ​രാ​ഷ്ട്ര ചെ​മ്പൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.


ഈ ​കേ​സി​ന്‍റെ തെ​ളി​വി​നു​വേ​ണ്ടി ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ക്ക​ണ്ട​തു​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ര​ണ്ടാം പ്ര​തി​യാ​യ അ​ക്ഷ​യ് പോ​ലീ​സ് വേ​ഷ​ത്തി​ല്‍ പ​രാ​തി​ക്കാ​ര​നെ സ്‌​കൈ​പ്പ് ആ​പ് മു​ഖേ​ന വീ​ഡി​യോ കോ​ളി​ല്‍ ബ​ന്ധ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു. പ​ല ത​വ​ണ​ക​ളി​ലാ​യി 7,20000 രൂ​പ​യാ​ണ് പ്ര​തി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത​ത്.