മ​ണി​മ​ല​ക്കു​ന്ന് കോ​ള​ജി​ൽ ഗ്രീ​ൻ ടോ​ക്ക് സം​ഘ​ടി​പ്പി​ച്ചു
Saturday, September 28, 2024 4:12 AM IST
തി​രു​മാ​റാ​ടി: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ജ​ന​കീ​യ ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി മ​ണി​മ​ല​ക്കു​ന്ന് ടി.​എം. ജേ​ക്ക​ബ് മെ​മ്മോ​റി​യ​ൽ ഗ​വ. കോ​ള​ജി​ൽ ഗ്രീ​ൻ ടോ​ക്ക് സം​ഘ​ടി​പ്പി​ച്ചു. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ഗ്രീ​ൻ ക്യാ​ന്പ​സ് ആ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്ത്,

ഹ​രി​ത​കേ​ര​ളം മി​ഷ​ൻ, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് എ​ന്നി​വ​രു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. മ​ണി​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യാ​മോ​ൾ പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ റി​സോ​ർ​സ് പേ​ഴ്സ​ണ്‍ സു​രേ​ഷ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ശ്രീ​ക​ല ബി​നോ​യ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​ജെ. ജി​ജ, നി​ർ​മ​ൽ സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.