പ​ട​ക്ക​ശാ​ല​യി​ലെ മോ​ഷ​ണം: പോ​ലീ​സ് തെ​ളി​വെ​ടു​ത്തു
Saturday, September 28, 2024 3:41 AM IST
ക​രു​മാ​ലൂ​ർ: ആ​ലു​വ പ​റ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ൽ ആ​ന​ച്ചാ​ൽ ക​വ​ല​യി​ലെ പ​ട​ക്ക​ശാ​ല​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ മോ​ഷ​ണം ന​ട​ന്ന​താ​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥ​ല​ത്ത് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ന​ച്ചാ​ൽ വ​ള​വി​ലു​ള്ള ബ​ർ​മ ഫ​യ​ർ​വ​ർ​ക്ക്സ് എ​ന്ന പ​ട​ക്ക​ക്ക​ട​യും ഗോ​ഡൗ​ണും കു​ത്തി​ത്തു​റ​ന്ന് ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള പ​ട​ക്ക​ശേ​ഖ​രം മോ​ഷ്ടി​ച്ച​ത്. ഉ​ട​മ​യാ​യ ര​മ​ണി രാ​മ​കൃ​ഷ്ണ​ൻ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ആ​ല​ങ്ങാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.


പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ​ട​ക്ക​ക്ക​ട ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നാ​ൽ വി​വ​രം കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി​യാ​ണു മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നാ​ണ് ഉ​ട​മ​യു​ടെ മൊ​ഴി.

എ​ന്നാ​ൽ, പ​ല കാ​ര്യ​ത്തി​ലും അ​വ്യ​ക്ത​ത​യു​ള്ള​താ​യി പോ​ലീ​സ് പ​റ​യു​ന്നു. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് ആ​ല​ങ്ങാ​ട് സി​ഐ അ​റി​യി​ച്ചു.