ആൽസ്​ഹൈ​മേ​ഴ്‌​സ് ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല
Saturday, September 28, 2024 3:53 AM IST
ആ​ലു​വ: ലോ​ക ആൽ​സ്ഹൈ​മേ​ഴ്‌​സ് മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​സി കോ​ള​ജി​ലെ സൈ​ക്കോ​ള​ജി വി​ഭാ​ഗ​വും കാ​ൻ​കെ​യ​ർ സീ​നി​യ​ർ കെ​യ​ർ സെ​ന്‍ററും പ്ര​ജ്ഞ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി.

ശി​ല്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ആ​ലു​വ മു​നി​സി​പ്പൽ ചെ​യ​ർ​മാ​ൻ എം.ഒ. ജോ​ൺ നി​ർ​വ​ഹി​ച്ചു. യുസി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മി​നി ആ​ലീ​സ് അ​ധ്യക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സൈ​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​ദ്യാ ര​വീ​ന്ദ്ര​നാ​ഥ​ൻ,


പ്ര​ജ്ഞ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പ്ര​സാ​ദ് എം. ​ഗോ​പാ​ൽ, കാ​ൻ​കെ​യ​ർ സീ​നി​യ​ർ കെ​യ​ർ സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം മേ​ധാ​വി ഫെ​ബി ആ​ന്‍റണി, കാ​ൻ​കെ​യ​ർ സീ​നി​യ​ർ കെ​യ​ർ എ​ച്ച്ആ​ർ മാ​നേ​ജ​ർ റെ​യ്സാ അ​ല​ക്സാ​ണ്ട​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.