കൊച്ചി: വില്പനയ്ക്കെത്തിച്ച ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് ബന്ദിയടുക്ക തോര്‍ക്കുളം വീട്ടില്‍ സഹദ് മുഹമ്മദ് മൊയ്ദീനാണ്(21) എറണാകുളം കലൂര്‍ കൃഷ്ണമേനോന് റോഡിലെ ലോഡ്ജില്‍ നിന്ന് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ കൂട്ടാളി മലപ്പുറം പൊന്നാനി കടക്കശേരി അമ്മയത്ത് വീട്ടില്‍ മുഹമ്മദ് ആശിക്കിനെ കണ്ടെത്താനായി അന്വേഷണം തുടങ്ങി.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ജിമ്മി ജോസഫിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എറണാകുളം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ കെ.പി. പ്രമോദും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. കാസര്‍ഗോഡ് നിന്ന് കഞ്ചാവ് കൊച്ചിയിലെത്തിച്ചാണ് കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം ഭാഗങ്ങളില്‍ വില്പന നടത്തിയിരുന്നത്. വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും കഞ്ചാവ് വില്പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. ആറു മാസമായി മുറികള്‍ വാടകയ്ക്കെടുത്ത് താമസിച്ചാണ് കച്ചവടം നടത്തിയിരുന്നത്.