കോതമംഗലം : നേര്യമംഗലം വില്ലാഞ്ചിറയിൽ ടാങ്കർലോറിക്ക് തീപിടിച്ചു. ആളിപടരുംമുന്പേ തീയണയ്ക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ഇന്നലെ രാവിലെയാണ് സംഭവം. ഡീസലും പെട്രോളുമുൾപ്പടെ പന്ത്രണ്ടായിരം ലിറ്റർ ഇന്ധനാണ് ടാങ്കറിലുണ്ടായിരുന്നത്. കാബിനിൽ പുക കണ്ടതോടെ ലോറി നിർത്തി ഡ്രൈവറും ക്ലീനറും ചേർന്ന് ഫയർ ഡിസ്റ്റിഗ്യൂഷർ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. സംഭവത്തേതുടർന്ന് ദേശീയപാതയിൽ കുറച്ചുനേരം ഗതാഗതവും തടസ്സപ്പെട്ടിരുന്നു.