എല്‍എസ്ഡി സ്റ്റാമ്പുമായി യുവാക്കൾ പിടിയില്‍
1425784
Wednesday, May 29, 2024 4:48 AM IST
കൊച്ചി/ആലുവ: വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മയക്കുമരുന്ന് എല്‍എസ്ഡി സ്റ്റാമ്പുമായി യുവാക്കൾ പിടിയില്‍. നോര്‍ത്ത് പറവൂര്‍ ചിറ്റാറ്റുകര കാട്ടിക്കുന്നത്ത് കെ.എ. അന്‍വര്‍ സാദിഖ് (30) ആണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായ ആൾ.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കലൂര്‍ ജഡ്ജസ് അവന്യൂ ഭാഗത്തെ സെന്റ് അഗസ്റ്റിന് റോഡില്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസും കൊച്ചി സിറ്റി ഡാന്‍സാഫ് ടീമും നടത്തിയ പരിശോധനയിലാണ് കൊമേഴ്സ്യല്‍ അളവിലുളള 0.27 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പുമായി ഇയാള്‍ പിടിയിലായത്.
പ്രതിയുടെ സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പ്രതിക്ക് മയക്കുമരുന്ന് എത്തിച്ചു നല്കിയവരെക്കുറിച്ചും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
ആറ് എൽഎസ്ഡി സ്റ്റാമ്പും, മൂന്ന് ഗ്രാം എംഡിഎംഎ യുമായാണ് ഞാറയ്ക്കൽ എടവനക്കാട് കോട്ടത്തറ മുഹമ്മദ് അഫ്സൽ(36) നെ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.