വെള്ളക്കെട്ട് ഒഴിഞ്ഞില്ല
1424932
Sunday, May 26, 2024 3:36 AM IST
ആലുവ: മഴ കുറഞ്ഞിട്ടും നാലടി പൊക്കത്തിലുള്ള വെള്ളക്കെട്ട് ഒഴിയാതെ 25 ഓളം കുടുംബങ്ങൾ. തോട്ടക്കാട്ടുകര ഷാഡിലൈനിൽ താമസിക്കുന്നവർക്കാണ് ദുരിതത്തിലായിരിക്കുന്നത്. ഇന്നലെ മഴ മാറിനിന്നിട്ടും വെള്ളം ഇറങ്ങാത്തതാണ് ദുരിതത്തിന് കാരണം.
വീടിന് പുറത്തേക്ക് ഇറങ്ങണമെങ്കിൽ വഞ്ചിവേണമെന്ന സ്ഥിതിയാണ്. രണ്ട് ദിവസമായി നാലടിയോളം ഉയരത്തിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. നഗരസഭയിലെ 24, 25, 26 വാർഡുകളിലെ മഴവെള്ളം പെരിക്കാത്തോടുവഴിയാണ് പെരിയാറിലെത്തേണ്ടത്. കാനകൾ നവീകരിക്കാത്തതിനാൽ വെള്ളം ഒഴുകിപ്പോകുന്നില്ലെന്നാണ് ഇവിടെ താമസിക്കുന്നവർ പറയുന്നത്.