യുവദീപ്തി കെസിവൈഎം കോതമംഗലം രൂപത : പ്രവർത്തന വർഷ ഉദ്ഘാടനം
1423959
Tuesday, May 21, 2024 6:53 AM IST
മൂവാറ്റുപുഴ: യുവദീപ്തി കെസിവൈഎം കോതമംഗലം രൂപതയുടെ 2024-25 പ്രവർത്തന വർഷ ഉദ്ഘാടനവും കർമപദ്ധതി പ്രകാശനവും മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടന്നു. രൂപത വികാരി ജനറാൾ മോണ്‍. വിൻസെന്റ് നെടുങ്ങാട്ട് പ്രവർത്തന വർഷ ഉദ്ഘാടനം നിർവഹിച്ചു. രൂപത പ്രസിഡന്റ് ജെറിൻ മംഗലത്തുകുന്നേൽ അധ്യക്ഷത വഹിച്ചു.
പ്രവർത്തന വർഷത്തേക്കുള്ള കർമപദ്ധതി കെസിവൈഎം സംസ്ഥാന സെക്രട്ടറി അനു ഫ്രാൻസിസ് പ്രകാശനം ചെയ്തു. രൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോർജ് പീച്ചാനിക്കുന്നേൽ, രൂപത ആനിമേറ്റർ സിറ്റർ സ്റ്റെല്ല എന്നിവർ പ്രവർത്തന വർഷത്തെ ഫൊറോനാ പ്രസിഡന്റുമാരെ ആദരിച്ചു.
എസ്എംവൈഎം സംസ്ഥാന സെക്രട്ടറി ജിബിൻ താന്നിക്കാമറ്റത്തിൽ, രൂപത ജനറൽ സെക്രട്ടറി ഹെൽഗ കെ. ഷിബു എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ കോതമംഗലം രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുത്തു.