ആരോഗ്യലക്ഷ്മി പദ്ധതി ഉദ്ഘാടനം ചെയ്തു
1573372
Sunday, July 6, 2025 5:02 AM IST
പോത്താനിക്കാട്: ആയുര്‍വേദ ഡിസ്പെന്സറിയില് ആരംഭിച്ച ‘ആരോഗ്യലക്ഷ്മി' പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ് നിര്‍വഹിച്ചു. ആയുര്‍വേദ ചികിത്സയിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത്.
പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സജി കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജിനു മാത്യു, ഫിജിന അലി, ജോസ് വര്‍ഗീസ്, ഷാജി സി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.