മാലിപ്പുറം ആശുപത്രി : 5,000 പേർ ഒപ്പിട്ട ഭീമഹർജി നൽകും
1573365
Sunday, July 6, 2025 4:53 AM IST
വൈപ്പിൻ: മാലിപ്പുറം ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ സമരസമിതി 5,000 പേർ ഒപ്പിട്ട ഭീമ ഹർജി ഡിഎംഒയ്ക്ക് നൽകും. ആവശ്യത്തിന് ഡോക്ടർമാരെ നിയമിച്ച് രാത്രി സേവനവുംകിടത്തിചികിത്സയും പുനരാരംഭിക്കുക, അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തുക തുടങ്ങിയവയാണ് സമരസമിതിയുടെ ആവശ്യങ്ങൾ.