തെരുവുനായ ശല്യത്തിനെതിരെ യൂത്ത് ഫ്രണ്ട് പ്രതിഷേധം
1573348
Sunday, July 6, 2025 4:37 AM IST
കൊച്ചി: തെരുവുനായ ശല്യത്തിനെതിരെ പട്ടിക്കൂടുമായി കൊച്ചിന് കോര്പറേഷന് മുന്നില്‍ യൂത്ത് ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോഷ്വാ തായങ്കേരി അധ്യക്ഷത വഹിച്ചു.
സേവി കുരിശു വീട്ടില്‍, വിനോദ് തമ്പി, ജിസന്‍ ജോര്‍ജ്, ബോബികുറുപ്പത്ത്, രാജു വടക്കേക്കര, അജേഷ് രാജന്, ആദിത്യന് കുട്ടന്, ലെവിന്‍ ചുള്ളിയാടന്‍, അര്ജുന്, ഉണ്ണി വടുതല, സന്തോഷ് വര്‍ഗീസ്, ബേബി പൊട്ടനാനി, ആന്റണി മാഞ്ഞൂരാന്,
ജയന്തന് വൈപ്പിന്‍, റെഡ് സ്റ്റാന്‍ലി, അലിയാര് കുഞ്ഞ്, റോഷന് ചാക്കപ്പന്, തോമസ് പെരുമ്പാവൂര്‍, ആന്റണി തൃപ്പൂണിത്തുറ, ജേക്കബ് വേട്ടപറമ്പില്, സാജു ചേരാനല്ലൂര്‍, ആന്റണി നെല്ലിങേരി, ജോസി കുരിശുവീട്ടില്‍, കുട്ടന് ചിറ്റൂര്‍ എന്നിവര്‍ നേതൃത്വം നല്കി.