സ്വകാര്യബസുകൾ ഞായറാഴ്ച ട്രിപ്പ് മുടക്കുന്നതായി പരാതി
1573352
Sunday, July 6, 2025 4:37 AM IST
അങ്കമാലി: അങ്കമാലി - കാലടി മേഖലകളിലെ സ്വകാര്യ ബസുകൾ പലപ്പോഴും ഞായറാഴ്ച ദിവസങ്ങളിൽ ഓടുന്നില്ല . സ്വകാര്യ ബസ് ഉടമകൾക്കെതിരെ വ്യാപകമായ പ്രതിഷേധം.
മലയോര പ്രദേശങ്ങളായ പൂതംകുറ്റി, മൂന്നോർപ്പിള്ളി, അയ്യമ്പുഴ, മഞ്ഞപ്ര എന്നിവിടങ്ങൾ വഴി ഞായറാഴ്ച ദിവസങ്ങളിൽ ബസുകൾ ട്രിപ്പുകൾ മുടക്കുന്നതിനാൽ ബസിനെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്ന തൊഴിലാളികൾ ഉൾപ്പെടെയുള്ള ആളുകൾ ബുദ്ധിമുട്ടനുഭവിക്കുന്നു.
ഇതിന് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ സ്വകാര്യ ബസ് ഉടമകൾക്ക് നിവേദനം നൽകി.