തൃക്കാക്കരയിൽ പ്രതിഭാസംഗമം
1573364
Sunday, July 6, 2025 4:53 AM IST
കാക്കനാട് : തൃക്കാക്കര നഗരസഭയിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസ്, പ്ലസ്ടു, പരീക്ഷകളിൽ മികച്ചവിജയം നേടിയ 350 വിദ്യാർഥികൾക്കും, സർവകലാശാലാ പരീക്ഷകളിൽ മികവു പുലർത്തിയവർക്കുമാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
സ്പെയിനിൽ നടന്ന ലോക മെഡിക്കൽ ആൻഡ് ഹെൽത്ത് സയൻസിൽ രാജ്യത്തെ പ്രതിനിധീകരിച്ച ഐഎംഎ കൊച്ചി ജോയിന്റ് സെക്രട്ടറിയും ഇടുക്കി ഗവ. മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ അസോസിയേറ്റ് പ്രഫസറുമായ ഡോ. ആൽവിൻ ആന്റോണിയേയും ചടങ്ങിൽ ആദരിച്ചു.
ചെയർപേഴ്സൺ രാധാമണിപ്പിള്ള, വൈസ് ചെയർമാൻ ടി.ജി. ദിനൂപ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ നൗഷാദ് പല്ലച്ചി തുടങ്ങിയവർ സംബന്ധിച്ചു.