കെയ്റോസ് 2025: രാജഗിരി ജേതാക്കള്‍
1573353
Sunday, July 6, 2025 4:37 AM IST
കൊച്ചി: കാക്കനാട് അസീസി വിദ്യാനികേതന്‍ പബ്ലിക് സ്കൂള്‍ സംഘടിപ്പിച്ച കെയ്റോസ് 2025 കലാമേളയില്‍ കളമശേരി രാജഗിരി പബ്ലിക് സ്കൂള്‍ ജേതാക്കളായി. കാക്കനാട് രാജഗിരി ക്രിസ്തുജയന്തി രണ്ടാം സ്ഥാനം നേടി.
സ്കൂള്‍ സ്ഥാപകനായ റവ. ഡോ. ഫ്രാന്‍സിസ് കണ്ണിക്കലിന്റെ സ്മരണയ്ക്ക് സംഘടിപ്പിച്ച മേളയില്‍ വിവിധ സിബിഎസ്ഇ സ്കൂളുകളില്‍ നിന്നു 700 ഓളം പ്രതിഭകള്‍ പങ്കെടുത്തു. സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികളായിരുന്നു മുഖ്യസംഘാടകര്‍.