ഫിസാറ്റ് ബിസിനസ് സ്കൂളില്‍ ബിരുദ സമര്‍പ്പണം
1573362
Sunday, July 6, 2025 4:52 AM IST
കൊച്ചി: അങ്കമാലി ഫിസാറ്റ് ബിസിനസ് സ്കൂളില്‍ ഈ വര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കിയ 120 മാനേജ്മെന്റ് വിദ്യാര്‍ഥികളുടെ ബിരുദ സമര്‍പ്പണം നടന്നു. ബിരുദദാന സമ്മേളനം അസിസ്റ്റന്റ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകള്‍, ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ അസിസ്റ്റന്റ് കളക്ടര്‍, ഫിസാറ്റ് ചെയര്മാന് പി.ആര്. ഷിമിത്ത്, വൈസ് ചെയര്മാന് സച്ചിന് ജേക്കബ് പോള്‍, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് പോള്‍ മുണ്ടാടന്‍, അസോസിയേറ്റ് സെക്രട്ടറി എം.പി. അബ്ദുല്‍ നാസര്‍, ജോര്‍ജ് സി.ചാക്കോ, വി.എം. രാജനാരായണന്‍, കെ. ജയശ്രീ, ഇ.കെ. രാജവര്‍മ്മ, പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് തോമസ്,
വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി.ആര്. മിനി, ഡീന്‍ ഡോ. ജി. ഉണ്ണികര്‍ത്ത, ഫിസാറ്റ് ബിസിനസ് സ്കൂള്‍ ഡയറക്ടര്‍ ഡോ. എലിസബത്ത് ജോര്‍ജ് തുടങ്ങിവര്‍ പങ്കെടുത്തു.