ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി എല്‍എഫ് ആശുപത്രി ഡയറക്ടര്‍
1573351
Sunday, July 6, 2025 4:37 AM IST
അങ്കമാലി: അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയുടെ ഡയറക്ടറായി ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി ചുമതലയേറ്റു. എറണാകുളം - അങ്കമാലി അതിരൂപത വികാരി ജനറാളായി സേവനമനുഷ്ഠിക്കുകയായിരുന്നു.
അതിരൂപത കോര്‍പറേറ്റ് മാനേജര്‍, ഭാരതമാതാ കോളജ് മാനേജര്‍, കേരള കത്തോലിക്ക മെത്രാന് സംഘത്തിന്റെ ആസ്ഥാനമായ പിഒസിയുടെ ഡയറക്ടര്‍, കെസിബിസി വക്താവ്, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി, കെസിബിസി വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറി, കത്തോലിക്ക കോണ്‍ഗ്രസ്, സംസ്ഥാന ഡയറക്ടര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.