കടമക്കുടിയിലെ രണ്ടു റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 61.50 ലക്ഷം രൂപയുടെ അനുമതി
1573361
Sunday, July 6, 2025 4:52 AM IST
കൊച്ചി: കടമക്കുടി പഞ്ചായത്തിലെ രണ്ട് റോഡുകള്‍ക്കായി 61.50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ. ഒമ്പതാം വാര്‍ഡിലെ മൈത്രി റോഡിനു 12.50 ലക്ഷവും ആറാം വാര്‍ഡിലെ സെന്റ് മേരീസ് റോഡിനു 49 ലക്ഷം രൂപയുമാണ് അനുവദിച്ചത്. എംഎല്‍എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയിലാണ് ഭരണാനുമതി.
25-ഓളം വീട്ടുകാര്‍ താമസിക്കുന്ന പ്രദേശത്തെ മൈത്രി മെയിന്‍ റോഡ് 30 വര്‍ഷം മുമ്പാണ് അവസാനമായി അറ്റകുറ്റപ്പണി ചെയ്തത്. കോതാട് എച്ച്എസ്എസില്‍ നിന്നു കണ്ടെയ്നര്‍ റോഡിലേക്കുള്ള എളുപ്പമാര്‍ഗമാണ് സെന്റ് മേരീസ് റോഡ്. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് ചീഫ് എന്‍ജിനീയർക്കാണ് ഇരു പദ്ധതികളുടെയും നിര്‍വഹണ ചുമതല.