കുട പെയിന്റിംഗ് മത്സരം: രജിസ്ട്രേഷന് തുടങ്ങി
1573341
Sunday, July 6, 2025 4:25 AM IST
കൊച്ചി: കുട പെയിന്റിംഗ് മത്സരമായ "ഫണ്‍ബ്രല്ല'യുടെ ഏഴാം സീസണിന്റെ രജിസ്ട്രേഷന് ആരംഭിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ സര്‍ഗാത്മകത പരിപോഷിപ്പിക്കുന്നതിനായി എക്സിക്യൂട്ടീവ് ഇവന്റ്സ് സംഘടിപ്പിക്കുന്ന മത്സരത്തിൽ ഇക്കുറി "കേരളത്തിന്റെ മണ്‍സൂണ്‍' ആണ് ഇത്തവണത്തെ വിഷയം. ഓഗസ്റ്റ് 17ന് കൊച്ചി മാരിയറ്റ് ഹോട്ടലിലാണു മത്സരം.
മത്സരാഥികൾക്ക് കാൻവാസായി വെളുത്ത കുടയും ഫാബ്രിക്ക് പെയിന്റും നൽകും. എട്ടു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. കലാകാരന്മാരും വിദ്യാഭ്യാസ വിദഗ്ധരും ഉള്‍പ്പെടുന്ന പാനലാണ് വിജയികളെ കണ്ടെത്തുക. ഒന്നാം സമ്മാനമായി 25,000 രൂപ നൽകും. രണ്ടാം സമ്മാനം 10,000 രൂപ, മൂന്നാം സമ്മാനം 5,000 രൂപ.
പങ്കെടുക്കുന്ന എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റുകളും പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ഫോൺ: +91 97789 91258, +91 97788 64828.