നെടുമ്പാശേരി: നെടുമ്പാശേരി സെന്റ് ജോർജ് യാക്കോബായ പള്ളി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം സംഘടിപ്പിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
ക്രിസ്തു ലോകത്തിന് നൽകിയ ക്രൈസ്തവ ചൈതന്യം ക്രിസ്ത്യാനികളിലൂടെ മറ്റുള്ളവർക്ക് ദർശിക്കാൻ കഴിയണമെന്നും, സ്നേഹം, സഹനം, ആതുര ശുശ്രൂഷ തുടങ്ങിയ സൽപ്രവർത്തികൾ ക്രിസ്ത്യാനികളുടെ മുഖമുദ്രയായിരിക്കണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
ഏബ്രഹാം മാർ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവായുടെ ജൂബിലി സന്ദേശം വായിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, ബെന്നി ബഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ എന്നിവർ വിവിധ ജീവകാരുണ്യ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ജൂബിലി സ്മരണിക പ്രകാശനം ചെയ്തു. തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ, ഫാ. വർഗീസ് കല്ലാപ്പാറ, വികാരി ഫാ. ജേക്കബ് മാത്യു, ട്രസ്റ്റിമാരായ വർഗീസ് മേനാച്ചേരി, മനോജ് ടി.പോൾ, എൽദോ തോമസ്, വിനോജ് ടി.പോൾ എന്നിവർ പ്രസംഗിച്ചു.