അ​ജ്ഞാ​ത ജീ​വി കോ​ഴി​ക​ളെ ക​ടി​ച്ചു​കൊ​ന്നു
Wednesday, May 8, 2024 4:40 AM IST
കാ​ല​ടി: ക​ള​ബാ​ട്ടു​പു​രം ഞാ​ളി​യ​ൻ റാ​ഫേ​ൽ ജോ​ണി​യു​ടെ വീ​ട്ടി​ലെ കൂ​ട്ടി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന 10 കോ​ഴി​ക​ളെ അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു​കൊ​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. എ​ല്ലാ കോ​ഴി​ക​ളു​ടെ​യും ത​ല ക​ടി​ച്ചെ​ടു​ത്ത നി​ല​യി​ലാ​ണ്. ര​ണ്ട് കു​ടു​ക​ളി​ലാ​യി​ട്ടാ​ണ് 10 കോ​ഴി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ല്ലാ​ത്തി​നെ​യും കൂ​ടി​നു വെ​ളി​യി​ൽ മു​റ്റ​ത്താ​യാ​ണ് ക​ടി​ച്ചു​കൊ​ന്ന നി​ല​യി​ൽ ക​ണ്ട​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ജോ​ണി​യും കു​ടും​ബ​വും സം​ഭ​വ​മ​റി​ഞ്ഞ​ത്. ഒ​രു മാ​സം മു​മ്പ് ഇ​വ​രു​ടെ അ​ഞ്ച് കോ​ഴി​ക​ളെ ഇ​തേ രീ​തി​യി​ൽ അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു​കൊ​ന്നു. അ​ന്ന് സ​മീ​പ വീ​ടു​ക​ളി​ലെ കോ​ഴി​ക​ളെ​യും ജീ​വി ഇ​തേ​രീ​തി​യി​ൽ കൊ​ന്നി​രു​ന്നു.