അമ്മയെ ഇറക്കിവിട്ട് വീട് പൂട്ടിയ സംഭവം: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
1396973
Sunday, March 3, 2024 3:59 AM IST
കൊച്ചി: 78 കാരിയായ തൈക്കുടം സ്വദേശിനി സരോജിനിയമ്മയെ വീടിനു പുറത്താക്കി മക്കള്‍ വീടുപൂട്ടി പോയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. മരട് സിഐ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
അമ്മയ്ക്ക് വീട് തുറന്ന് നല്‍കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് പോലീസ് നടപ്പാക്കുന്നില്ലെന്നാണ് പരാതി. സ്വന്തം വീട്ടുമുറ്റത്താണ് അമ്മ കഴിയുന്നത്. ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് ഭൂമി മക്കള്‍ക്ക് വീതിച്ചു നല്കി. മക്കളില്‍ ഒരാള്‍ വീട് പൂട്ടി പോയിട്ട് ഒരു വര്‍ഷമായി.
തന്റെ സ്വത്ത് തിരികെ വാങ്ങി നല്‍കണമെന്നാണ് അമ്മയുടെ ആവശ്യം. ദൃശ്യ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് കേസെടുത്തത്.