എംഡിഎംഎയുമായി യുവാവ് പിടിയില്‍
1280142
Thursday, March 23, 2023 12:42 AM IST
കൊച്ചി: സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കടവന്ത്ര കോര്പറേഷന് കോളനിയില്‍ കുളങ്ങരത്തറ കെ.എസ്. സുജീഷി(25)നെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് 5.20 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
കടവന്ത്ര കോര്പറേഷന് കോളനി ഭാഗത്ത് കഞ്ചാവ് വില്പന നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഇയാൾക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. പ്രതിയെ കഞ്ചാവ് വില്പന നടത്തിയതിന് ദേവികുളം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.