ടാങ്കര്‍ലോറിയിടിച്ച് പെട്ടിക്കട തകര്‍ന്നു
1592955
Friday, September 19, 2025 7:39 AM IST
കടുത്തുരുത്തി: നിയന്ത്രണംവിട്ട ടാങ്കര്‍ ലോറിയിടിച്ചു റോഡരികിലിരുന്ന പെട്ടിക്കട തകര്‍ന്നു. ഇന്നലെ രാവിലെ 11ന് ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ ആപ്പാഞ്ചിറ, മാന്നാര്‍ ജംഗ്ഷനിലെ വളവിലാണ് അപകടം.
തൃപ്പൂണിത്തുറ ഇരുമ്പനത്തുനിന്നു കോട്ടയം ഭാഗത്തേക്ക് ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് പെട്ടിക്കട ഇടിച്ചുതകര്‍ത്തത്. വളവു തിരിഞ്ഞുവരുന്നതിനിടെ മുന്നില്‍പ്പോയ സ്കൂട്ടര്‍ യാത്രികന് പെട്ടന്ന് വാഹനം നിര്‍ത്തിയതിനെത്തുടര്‍ന്ന് അപകടം ഒഴിവാക്കാന്‍ ടാങ്കര്‍ ലോറി വെട്ടിച്ചതാണ് അപകടത്തിനു കാരണം.
പൂഴിക്കോല്‍ സ്വദേശിയായ സെയ്ഫുദീന്‍ എന്നയാള്‍ മാന്നാറിനു സമീപം തട്ടുകട നടത്താന്‍ പുതുതായി വാങ്ങിയ പെട്ടിക്കടയാണ് തകര്‍ന്നത്.