നെല്ല്, റബര്‍, ക്ഷീര മേഖലകളെ തകര്‍ക്കരുത്: പി.സി. തോമസ്
1592960
Friday, September 19, 2025 7:39 AM IST
ചങ്ങനാശേരി: നെല്ല്, റബര്‍, ക്ഷീര മേഖലയെ തകര്‍ക്കുന്ന നയങ്ങളില്‍നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്. ഈ മേഖലകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പി.സി. തോമസ് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് വാഴപ്പള്ളി മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ബിനു മൂലയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജെയ്സണ്‍ ജോസഫ്, വൈസ് ചെയര്മാന് കെ.എഫ്. വര്‍ഗീസ്, നിയോജക മണ്ഡലം പ്രസിഡന്റ് മാത്തുകുട്ടി പ്ലാത്താനം,
ഉന്നതാധികാര സമിതി അംഗങ്ങളായ വി.ജെ. ലാലി, സി.ഡി. വത്സപ്പന്‍, ചെറിയാന് ചാക്കോ, പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍, ജോര്‍ജ്കുട്ടി മാപ്പിളശേരി, ആര്. ശശിധരന് നായര്‍, സിബി ചാമക്കാല, കെ.എ. തോമസ്, ജോര്‍ജുകുട്ടി വാരിക്കാടന്‍, കുര്യന് തൂമ്പുങ്കല്‍, ഡോ. ജോബിന് എസ്. കൊട്ടാരം എന്നിവര്‍ പ്രസംഗിച്ചു.