അയ്യപ്പസംഗമം: വൈക്കത്ത് വിളംബര ഘോഷയാത്ര
1592958
Friday, September 19, 2025 7:39 AM IST
വൈക്കം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ 20ന് പമ്പയിൽ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിനു മുന്നോടിയായി വൈക്കം ഗ്രൂപ്പിലെ ജീവനക്കാരുടെയും ക്ഷേത്ര കലാപീഠത്തിന്റെയും നേതൃത്വത്തിൽ വിളംബര ഘോഷയാത്ര നടത്തി. മുൻ ശബരിമല മേൽശാന്തി ഇണ്ടംതുരുത്തി മന മുരളിധരൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു.
വടക്കേ കൊട്ടാരത്തിൽ നടന്ന യോഗത്തിൽ ഡപ്യൂട്ടി കമ്മിഷണർ എൻ. ശ്രീധര ശർമ, അസിസ്റ്റന്റ് കമ്മീഷണർ സി.എസ്. പ്രവീൺ കുമാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജെ.എസ്. വിഷ്ണു, ഇണ്ടംതുരുത്തിമന ഹരിഹരൻ നമ്പൂതിരി, ടിഡിഇസിഎഫ് സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സി. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കൊട്ടാരത്തിൽനിന്ന് ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി ബോട്ടുജെട്ടിയിൽ സമാപിച്ചു.