കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ബം​​ഗ​​ളൂ​​രു​​വി​​ൽ ദു​​രൂ​​ഹ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ യു​​വാ​​വ് മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സ്വ​​ദേ​​ശി ക​​സ്റ്റ​​ഡി​​യി​​ൽ. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മ​​ണ്ണാ​​റ​​ക്ക​​യം എ​​ബി​​ൻ ബേ​​ബി (28) യെ​​യാ​​ണ് ക​​ർ​​ണാ​​ട​​ക ബെ​​ന്ന​​യ​​ഗ​​ട്ട സ്റ്റേ​​ഷ​​നി​​ലെ പോ​​ലീ​​സു​​കാ​​ർ ഇ​​ന്ന​​ലെ വീ​​ട്ടി​​ൽ​​നി​​ന്ന് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. തൊ​​ടു​​പു​​ഴ ചി​​റ്റൂ​​ർ പു​​ത്ത​​ൻ​​പു​​ര​​യി​​ൽ ബേ​​ബി - മേ​​രി​​ക്കു​​ട്ടി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ ലി​​ബി​​ൻ ബേ​​ബി (32) ആ​​ണ് ത​​ല​​യ്ക്ക് പ​​രി​​ക്കേ​​റ്റ് ബം​​ഗ​​ളൂ​​രു​​വി​​ൽ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കേ ക​​ഴി​​ഞ്ഞ 12ന് ​​മ​​ര​​ണ​​മ​​ട​​ഞ്ഞ​​ത്.

ആ​​റു വ​​ർ​​ഷ​​മാ​​യി ലി​​ബി​​ൻ ബം​​ഗ​​ളൂ​​രു​​വി​​ലെ ജോ​​ബ് ക​​ൺ​​സ​​ൾ​​ട്ട​​ൻ​​സി സ്ഥാ​​പ​​ന​​ത്തി​​ൽ ജോ​​ലി ചെ​​യ്‌​​തു​​വ​​രി​​ക​​യാ​​യി​​രു​​ന്നു. ഒ​​രു മു​​റി​​യി​​ൽ മ​​ല​​യാ​​ളി​​ക​​ളാ​​യ മൂ​​ന്നു സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കൊ​​പ്പ​​മാ​​യി​​രു​​ന്നു താ​​മ​​സം. എ​​ട്ടാം തീ​​യ​​തി​​യാ​​ണ് ലി​​ബി​​ൻ കു​​ളി​​മു​​റി​​യി​​ൽ വീ​​ണ് പ​​രി​​ക്കേ​​റ്റ വി​​വ​​രം സു​​ഹൃ​​ത്തു​​ക്ക​​ൾ കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ അ​​റി​​യി​​ച്ച​​ത്. ഇ​​തേ​​സ​​മ​​യം കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ബം​​ഗ​​ളൂ​​രു​​വി​​ൽ എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ത​​ല​​യ്ക്ക് പ​​രി​​ക്കേ​​റ്റ് ലി​​ബി​​ൻ തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണെ​​ന്ന് അ​​റി​​യു​​ന്ന​​ത്.

ഡോ​​ക്ട​​ർ​​മാ​​രു​​മാ​​യി സം​​സാ​​രി​​ച്ച​​പ്പോ​​ൾ ലി​​ബി​​ന്‍റെ പ​​രി​​ക്ക് വീ​​ഴ്‌​​ച​​മൂ​​ലം ഉ​​ണ്ടാ​​യ​​ത​​ല്ലെ​​ന്ന് വ്യ​​ക്ത​​മാ​​യി. അ​​തേ​​സ​​മ​​യം ലി​​ബി​​നൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സ്വ​​ദേ​​ശി​​യാ​​യ എ​​ബി​​ൻ ഇ​​വി​​ടെ​​നി​​ന്നു മു​​ങ്ങി​​യി​​രു​​ന്നു. ഇ​​തോ​​ടെ​​യാ​​ണ് പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യ​​തെ​​ന്ന് ബ​​ന്ധു​​ക്ക​​ൾ പ​​റ​​ഞ്ഞു.