മയക്കുമരുന്നിനും ലഹരിക്കുമെതിരേ കുറുപ്പന്തറയില്‍ ജാഥയും സമ്മേളനവും
1533240
Saturday, March 15, 2025 7:13 AM IST
കുറപ്പന്തറ: മയക്കുമരുന്നിനും ലഹരിക്കുമെതിരേ ആം ആദ്മി പാര്‍ട്ടി മാഞ്ഞൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറുപ്പന്തറയില്‍ ജാഥയും സമ്മേളനവും നടത്തി. ബസ് സ്റ്റാന്‍ഡില്‍നിന്ന് മെഴുകുതിരി തെളിച്ചു നടത്തിയ ജാഥ കുറുപ്പന്തറ ജംഗ്ഷനില്‍ സമാപിച്ചു.
തുടര്‍ന്നു നടന്ന പൊതുസമ്മേളനം എഎപി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. സെലിന് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എഎപി കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് ടി.ഡി. ദേവസ്യ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് ജോയ് തോമസ് ആനിത്തോട്ടം, എഎപി മാഞ്ഞൂര്‍ മണ്ഡലം പ്രസിഡന്റ് രാജേഷ് സിറിയക്, വൈസ് പ്രസിഡന്റ് സിജു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ റോബിമോന്‍ മയക്കുമരുന്നിനെതിരേ ബോധവത്കരണ ക്ലാസെടുത്തു.