നെല്ല് സംഭരിക്കാത്തതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന്: കെ.സി. ജോസഫ്
1532980
Saturday, March 15, 2025 12:02 AM IST
കോട്ടയം: ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്തെ നെല്ല് കൊയ്തു പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുന്നത് സംഭരിക്കാന്‍ കഴിയാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്വം പിണറായി സര്‍ക്കാരിനാണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ്. കര്‍ഷക കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി നടത്തിയ പാഡി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓരോ കൃഷിക്കാരനും വളരെയേറെ കഷ്ടപ്പെടുകയാണ്. വിത്തില്ല, വളമില്ല, കൊയ്ത്ത് യന്ത്രമില്ല. വിളവ് എടുത്തു കഴിഞ്ഞാല്‍ നെല്ല് സംഭരിക്കുന്നില്ല, സംഭരിച്ചാല്‍ വില നല്‍കുന്നില്ല തുടങ്ങി കൃഷിയുടെ ഓരോ ഘട്ടത്തിലും കൃഷിക്കാര്‍ നട്ടംതിരിയുകയാണെന്നും കെ.സി. ജോസഫ് പറഞ്ഞു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സിബി കൊല്ലാട്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അനില്‍ മലരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പള്ളം ജോര്‍ജ്, സന്തോഷ് ചാന്നാനിക്കാട്, റജിമോന്‍ വാഴയില്‍, ടോമി കലമറ്റം, റോയി ഇടയത്തറ, ഷൈന്‍ സോണി ഓലച്ചോട്ടില്, ബെന്നി കരുണ്‍, മുരളി കൃഷ്ണന്, ഷുക്കൂര്‍ വട്ടപ്പള്ളി, കെ.എ. സുമേഷ്, കെ.സി. മാത്യു, വിനോദ് ചാക്കോച്ചന് എന്നിവരുടെ നേതൃത്വത്തില്‍ പാഡി ഓഫീസറെ ഉപരോധിക്കുകയും ചെയ്തു.