ഡോ. ടി.കെ. ജയകുമാറിന് കെഎസ്എസ്എസ് സാമൂഹ്യശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു
1515147
Monday, February 17, 2025 11:52 PM IST
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി 25-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സാമൂഹ്യ ശ്രേഷ്ഠ പുരസ്കാരം കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടും പ്രശസ്ത ഹൃദ്രോഗ വിദഗ്ധനുമായ ഡോ. ടി.കെ. ജയകുമാറിന് സമ്മാനിച്ചു.
സാമൂഹ്യ - ആതുര ശുശ്രൂഷാരംഗത്തെ ഡോ. ടി.കെ. ജയകുമാറിന്റെ സേവനങ്ങളെ മാനിച്ചാണ് പുരസ്ക്കാരം. ഇരുപതിനായിരത്തി ഒന്ന് (20001) രൂപയും മൊമന്റോയും അടങ്ങുന്ന പുരസ്ക്കാരം ചൈതന്യ കാര്‍ഷികമേളയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് മന്ത്രി വി.എന്‍. വാസവന് സമ്മാനിച്ചു. കോട്ടയം ആർച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.