പെട്രോൾ പമ്പിനു സമീപത്തെ പുരയിടത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി
1515124
Monday, February 17, 2025 6:46 AM IST
തലയോലപ്പറമ്പ്: പെട്രോൾ പമ്പിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തീപിടിച്ചത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. തലയോലപ്പറമ്പ് പൊട്ടൻചിറ പെട്രോൾ പമ്പിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് തീപിടിത്തമുണ്ടായത്.
ഉണങ്ങിയ പുല്ലിനും തോട്ടപ്പയറിനും പിടിച്ച തീ സമീപപ്രദേശങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു. സ്വകാര്യ ഐടിസി സ്ഥാപനത്തിന്റെ ഷെഡ് കത്തിനശിച്ചു. വൈക്കത്തുനിന്നും ഫയർഫോഴ്സ് സംഘം എത്തി ഒരു മണിക്കൂറോളം സമയം എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സമീപത്തെ പെട്രോൾ പമ്പ്, കാർ വർക്ക്ഷോപ്പ് എന്നിവിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിച്ചതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. തലയോലപ്പറമ്പ് പോലീസും സ്ഥലത്തെത്തി.