ബോധവത്കരണ റാലിയും ആരോഗ്യ സെമിനാറും നടത്തി
1485420
Sunday, December 8, 2024 7:02 AM IST
ആർപ്പൂക്കര: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ആർപ്പൂക്കര പഞ്ചായത്തിന്റെയും അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ബോധവത്കരണ റാലിയും ആരോഗ്യ സെമിനാറും നടത്തി.
മെഡിക്കൽ കോളജ് ബസ്സ്റ്റാൻഡിൽ ഫ്ലാഷ്മോബ് അവതരിപ്പിച്ച് ആരംഭിച്ച റാലി ഗാന്ധിനഗർ സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് ടി. ഉദ്ഘാടനം ചെയ്തു.
മുടിയൂർക്കര ഹോളി ഫാമിലി പള്ളി ഓഡിറ്റോറിയത്തിൽ നടത്തിയ ബോധവത്കരണ സെമിനാർ ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഓമന സണ്ണി,
ബ്ലോക്ക് പഞ്ചായത്ത് മെംബർ ജയിംസ് കുര്യൻ, കോട്ടയം നഗരസഭാ കൗൺസിലർ സാബു മാത്യു, മെഡിക്കൽ ഓഫീസർ ഡോ.എസ്. അനിൽകുമാർ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജെ., സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ പുഷ്പ എം., ഹെൽത്ത് സൂപ്പർവൈസർ കാളിദാസ് കെ., പബ്ലിക് ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസർ ഗീത വി. നായർ,
സീനിയർ നഴ്സിംഗ് ഓഫീസർ ജെറ്റിൽമോൾ കെ.കെ., പബ്ലിക് ഹെൽത്ത് നഴ്സ് ഇന്ദുകുമാരി ബി., ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രകാശ് ജേക്കബ്, ബിജു എം. കുര്യൻ, ഷീനമോൾ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.