അറുപതിനായിരം മുന്‍ഗണനാ കാര്‍ഡുകള്‍ ഉടന്‍ വിതരണം ചെയ്യും: മന്ത്രി ജി.ആര്. അനില്‍
1485321
Sunday, December 8, 2024 5:23 AM IST
പാലാ: ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി അറുപതിനായിരം മുന്‍ഗണന കര്‍ഡുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ജി. ആര് അനിൽ. പാലായില്‍ നവീകരിച്ച താലൂക്ക് സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മുന്‍ഗണന കര്‍ഡുകളുടെ മസ്റ്ററിംഗ് കൂടുതല്‍ വേഗത്തിലാക്കാന്‍ ജനപ്രതിനിധികളുടെസഹായം വേണം.
റേഷന്‍ കടകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് അനുവദിക്കും. ഇതിനു പുറമെ റേഷന്‍ കടയിലെ ജീവനക്കാര്‍ക്ക് കടകള്‍ അനുവദിക്കുന്നത്തിനുള്ള മുന്‍ഗണനയെ സംബന്ധിച്ചു യൂണിയന് പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.
മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ദക്ഷിണ മേഖല ഡെപ്യൂട്ടി റേഷനിംഗ് കണ്ട്രോളര് സി.വി. മോഹന്‍ കുമാര്‍, മുനിസിപ്പല്‍ ചെയര്മാന് ഷാജു വി തുരുത്തേല്‍, സംഘാടക സമിതി ചെയര്മാന് ബാബു കെ. ജോര്‍ജ്, കൗണ്‍സിലര്‍ ബിജി ജോജോ,
സിപിഐ മണ്ഡലം സെക്രട്ടറി പി.കെ. ഷാജകുമാര്‍, കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടോബിന് കെ. അലക്സ്, എന്‍സിപി ജില്ല പ്രസിഡന്റ് ബെന്നി മൈലാടൂര്‍, ജനതാദള്‍ ജില്ല ജനറല്‍ സെക്രട്ടറി കെ.എസ്. രമേശ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.