പാലാ സെന്റ് ജോസഫ്സ് എൻജി. കോളജിൽ ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാം
1484327
Wednesday, December 4, 2024 5:40 AM IST
പാലാ: സെന്റ് ജോസഫ്സ് എന്‍ജിനിയറിംഗ് കോളജില്‍ മെക്കാനിക്കല്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇലക്ട്രിക് വെഹിക്കിള്‍ എന്‍ജിനിയറിംഗ് ബാറ്ററി തെര്‍മല്‍ മാനേജ്മെന്റ് ആന്‍ഡ് ജനറേറ്റീവ് ഡിസൈന്‍ പെര്‍സ്പെക്ടീവ് എന്ന വിഷയവുമായി ബന്ധപ്പെട്ട ആറുദിന ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാം ആരംഭിച്ചു. മദ്രാസ് ഐഐടി പ്രഫസർ സി. ബാലാജി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
കോളജ് ഡയറക്ടര്‍ റവ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത്, പ്രിന്‍സിപ്പല്‍ ഡോ. വി.പി. ദേവസ്യ, മെക്കാനിക്കല്‍ വിഭാഗം മേധാവി ഡോ. ബിനോയി ബേബി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. രാജേഷ് ബേബി, ഡോ. ബി. ഗിരിനാഥ് എന്നിവര്‍ പ്രസംഗിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം അധ്യാപകരും ഗവേഷകരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇലക്ട്രിക് വെഹിക്കിള്‍ ബാറ്ററിയുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പുതിയ കണ്ടെത്തലുകള്‍, ബാറ്ററിയുടെ താപനില നിയന്ത്രിച്ച് എങ്ങനെ അതിന്റെ പ്രവര്‍ത്തനക്ഷമതയും ദൈര്‍ഘ്യവും വര്‍ധിപ്പിക്കാം,
ബാറ്ററിയുടെ നിര്‍മാണത്തില്‍ ഉപയോഗിക്കാവുന്ന പുതിയ മെറ്റീരിയല്‍സ്, വിവിധങ്ങളായ സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ ഏറ്റവും മികച്ച ഡിസൈന്‍ എങ്ങനെ വികസിപ്പിച്ചെടുക്കാം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.