യുവദീപ്തി-എസ്എംവൈഎം യുവജനവര്‍ഷ സമാപനവും യുവനസ്രാണി സംഗമവും
1484119
Tuesday, December 3, 2024 7:20 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത യുവദീപ്തി-എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ ളായിക്കാട് സെന്റ് ജോസഫ്സ് ഓഡിറ്റോറിയത്തില്‍ കെസിബിസി പ്രഖ്യാപിച്ച യുവജനവര്ഷത്തിന്റെ സമാപനവും യുവനസ്രാണി സംഗമവും (എലീസിയ 2കെ24) നടത്തി.
അതിരൂപത പ്രസിഡന്റ് ജോയല്‍ ജോണ്‍ റോയിയുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു.
അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട് അനുഗ്രഹപ്രഭാഷണം നടത്തി. ജോബ് മൈക്കിള്‍ എംഎല്‍എ, അതിരൂപത ഡയറക്ടര്‍ ഫാ. ജോബിന് ആനക്കല്ലുങ്കല്‍, സഞ്ജയ് സതീഷ്, ലിന്റാ ജോഷി എന്നിവര്‍ പ്രസംഗിച്ചു. യുവദീപ്തി-എസ്എംവൈഎമ്മിന്റെ നാലാമതു സ്മരണിക "ശ്രേയസ്' മാര്‍ തോമസ് തറയില്‍ പ്രകാശനം ചെയ്തു.
ജോസഫ് ജോര്‍ജ്, അജയ് വര്‍ഗീസ്, ടെസ് ട്രീസാ ജോസഫ്, ക്രിസ്റ്റി കെ. കുഞ്ഞുമോന്, ജോര്‍ജ് സെബാസ്റ്റ്യന്‍, അമല ജോസഫ്, ആനി കെ. തോമസ്, മെറീറ്റ ജോസഫ്, ബീനാ തോമസ്, മിലന് ജെ. ഇളപ്പുങ്കല്‍, ലാലിച്ചന്‍ മറ്റത്തില്‍, ബ്രദര്‍ ജിബി, സന എലിസബത്ത്, നീതു മരിയ ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.