മുനമ്പം ഐക്യദാർഢ്യ ദിനാചരണം പത്തിന്
1467211
Thursday, November 7, 2024 5:48 AM IST
കാഞ്ഞിരപ്പള്ളി: കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപതയിലെ മുഴുവൻ യൂണിറ്റ് കേന്ദ്രങ്ങളിലും10ന് ഐക്യദാർഢ്യ ദിനമായി ആചരിക്കും.
മുനമ്പം ജനതയുടെ ഭൂസ്വത്തിലുള്ള വഖഫ് അവകാശവാദം അവസാനിപ്പിക്കുക, വഖഫ് നിയമ ഭേദഗതി മുൻകാലപ്രാബല്യത്തോടെ നടപ്പിൽ വരുത്തുക, ബില്ലിനെതിരേ നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുക, വഖഫിന്റെ മറവിൽ, വഖഫ് അല്ലാത്ത ഭൂമിക്ക് പകരം സർക്കാർ ഭൂമി നൽകാനുള്ള രാഷ്ട്രീയ പ്രീണനം അവസാനിപ്പിക്കുക,
വഖഫ് വിഷയത്തിൽ രാഷ്ട്രീയപാർട്ടികളുടെയും നേതാക്കളുടെയും ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐക്യദാർഢ്യ ദിനാചരണം നടത്തുന്നത്.