കാറ്റും മഴയും ഇളങ്ങുളത്ത് നാശംവിതച്ചു
1467204
Thursday, November 7, 2024 5:48 AM IST
കൂരാലി: ഇളങ്ങുളം ഒട്ടയ്ക്കൽ ഭാഗത്ത് കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും കനത്ത നാശം. രണ്ടുവീടിന് മരങ്ങൾ വീണ് ഭാഗികനാശമുണ്ടായി. നിരവധി പേരുടെ കൃഷിയിടങ്ങളിൽ മരങ്ങൾ വീണ് നാശമുണ്ടായി.
ഒട്ടയ്ക്കൽ കൈതമുണ്ടിയിൽ അനീഷിന്റെ വീടിന് മുകളിലേക്ക് ആഞ്ഞിലിമരം വീണ് മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ തകർന്നു. വയലുങ്കൽപ്പടി കൊല്ലംതോട്ട് അനിൽകുമാറിന്റെ വീട്ടുവളപ്പിലെ പ്ലാവ് കടപുഴകി വീടിനോട് ചേർന്നുപതിച്ച് നാശമുണ്ടായി.
വെള്ളിലക്കുഴി റോഡിനു കുറുകെ മരം വീണ് വൈദ്യുതിലൈനുകൾ പൊട്ടി. ഒട്ടയ്ക്കൽ പാമ്പയ്ക്കൽ ബിനുവിന്റെ ജാതിമരങ്ങൾ നിലംപൊത്തി.