വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ തിരുനാൾ
1461042
Monday, October 14, 2024 11:37 PM IST
ചിറക്കടവ്: മണ്ണംപ്ലാവ് സെന്റ് മാർട്ടിൻ കപ്പേളയിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ തിരുനാൾ 25 മുതൽ നവംബർ മൂന്നുവരെ നടക്കും. 25ന് രാവിലെ 5.50ന് കൊടിയേറ്റ് - ഫാ. റെജി മാത്യു വയലുങ്കൽ, തുടർന്ന് വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, നൊവേന. 26ന് രാവിലെ ആറിനും വൈകുന്നേരം 4.15നും വിശുദ്ധ കുർബാന, നൊവേന.
27ന് രാവിലെ 5.30നും വൈകുന്നേരം 4.15നും വിശുദ്ധ കുർബാന, നൊവേന, രാവിലെ 7.15നും 9.45നും താമരക്കുന്ന് സെന്റ് ഇഫ്രേം ഇടവക പള്ളിയിൽ വിശുദ്ധ കുർബാന, നൊവേന.
28 മുതൽ നവംബർ ഒന്നുവരെ രാവിലെ ആറിനും വൈകുന്നേരം 4.15നും വിശുദ്ധ കുർബാന, നൊവേന. രണ്ടിന് രാവിലെ ആറിനും ഉച്ചകഴിഞ്ഞ് 3.15നും വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം 5.15ന് ഇടവക പള്ളിയിലേക്ക് പ്രദക്ഷിണം, സ്നേഹവിരുന്ന്, നേർച്ച വസ്തുക്കളുടെ ലേലം.
മൂന്നിനു രാവിലെ 5.30ന് കപ്പേളയിൽ വിശുദ്ധ കുർബാന, 7.15നും 9.45നും ഇടവക പള്ളിയിൽ വിശുദ്ധ കുർബാന, വൈകുന്നേരം 4.15ന് കപ്പേളയിൽ തിരുനാൾ കുർബാന തുടർന്ന് കൊടിയിറക്ക്.