ഭാഗവതസപ്താഹ യജ്ഞം
1461038
Monday, October 14, 2024 11:37 PM IST
ഇളങ്ങുളം: ശ്രീധർമശാസ്താ ക്ഷേത്രത്തിൽ നടന്ന ഭാഗവത സപ്താഹയജ്ഞ സമ്മേളനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് കെ. വിനോദ് അധ്യക്ഷത വഹിച്ചു. വാഴൂർ തീർഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ സ്വാമികൾ, ദേവസ്വം സെക്രട്ടറി ഡി.കെ. സുനിൽകുമാർ, ജനറൽ കൺവീനർ വി.കെ. ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. വേദശ്രീ ആമ്പല്ലൂർ അജിത് സ്വാമികളാണ് യജ്ഞാചാര്യൻ.
യജ്ഞവേദിയിൽ എല്ലാ ദിവസവും രാവിലെ ഗണപതിഹോമം, ഏഴിന് പ്രത്യേക പൂജകൾ, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, വൈകുന്നേരം അഞ്ചിന് ലളിതാ സഹസ്രനാമജപം തുടങ്ങിയവയുണ്ടായിരിക്കും.
16ന് രാവിലെ 11ന് ഉണ്ണിയൂട്ട്, നാണയപ്പറ സമർപ്പണം. 17ന് രാവിലെ ഒന്പതിന് മൃത്യുഞ്ജയഹോമം, വൈകുന്നേരം അഞ്ചിന് വിദ്യാഗോപാല മന്ത്രാർച്ചന. 18ന് രാവിലെ 10ന് രുഗ്മിണി സ്വയംവരം, വൈകുന്നേരം അഞ്ചിന് സർവൈശ്വര്യ പൂജ. 20ന് ഉച്ചയ്ക്ക് അവഭൃഥസ്നാന ഘോഷയാത്ര, മഹാപ്രസാദമൂട്ട്.