കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി: സര്‍വീസ് ക്യാമ്പുകള്‍ ഇന്നു മുതല്‍
1459852
Wednesday, October 9, 2024 5:46 AM IST
കോട്ടയം: ജില്ല യില്‍ കര്‍ഷകര്‍ക്കായി കാര്‍ഷിക എന്‍ജിനിയറിംഗ് വിഭാഗം സംഘടിപ്പിക്കുന്ന കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായി വിവിധ സ്ഥലങ്ങളിലായി 20 സര്‍വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. ആദ്യഘട്ടത്തിലെ രണ്ടാമത്തെ സര്‍വീസ് ക്യാമ്പ് ഇന്നു രാവിലെ 10നു കോട്ടയം പനച്ചിക്കാട് അഗ്രോ സര്‍വീസ് സെന്ററില്‍ നടക്കും.
15നു രാവിലെ 10 മുതല്‍ കുറവിലങ്ങാട് കോഴ കസ്റ്റം ഹയറിംഗ് സെന്ററിലും 17നു രാവിലെ 10 മുതല്‍ കോട്ടയം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലയത്തിലും 22നു രാവിലെ 10 മുതല്‍ മാടപ്പള്ളി ബ്ലോക്ക് അഗ്രോ സര്‍വീസ് സെന്ററിലും 24നു രാവിലെ 10 മുതല്‍ വാഴൂര്‍ ബ്ലോക്ക് കൃഷിശ്രീ സെന്ററിലും 29നു രാവിലെ 10മുതല്‍ പാമ്പാടി കാര്‍ഷിക കര്‍മസേന ഓഫീസിലുമായി ക്യാമ്പുകള്‍ നടക്കും. അടുത്ത മാസത്തിലെ ക്യാമ്പുകളുടെ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ (കൃഷി) അറിയിച്ചു.
ചെറുകിട കാര്‍ഷിക യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്താന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. 1,000 രൂപ വരെയുള്ള സ്പെയര്‍പാര്‍ട്സ് ഉപയോഗിച്ചുള്ള സര്‍വീസ് സൗജന്യമാണ്. റിപ്പയര്‍ ചെയ്യാന്‍ കൊണ്ടുവരുന്ന കാര്‍ഷിക യന്ത്രങ്ങളുടെ നിലവിലുള്ള പ്രശ്നങ്ങളും കാര്‍ഷിക യന്ത്രം സംബന്ധിച്ച് വിവരങ്ങളും മുന്‍കൂറായി വിളിച്ച് അറിയിക്കണം. 9496681854, 9496846155.