മീഡിയ വില്ലേജില്‍ സൗജന്യ നേത്രപരിശോധനാ ക്യാന്പ് നടത്തി
1459845
Wednesday, October 9, 2024 5:46 AM IST
ചങ്ങനാശേരി: ലൗഷോര്‍ റെസിഡന്റ്സ് അസോസിയേഷനും 90.8 റേഡിയോ മീഡിയ വില്ലേജും സംയുക്തമായി സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിര്‍ണയവും കുരിശുംമൂട് മീഡിയ വില്ലേജില്‍ നടത്തി. താലൂക്ക് റെസിഡന്റ് അസോസിയേഷന് അപ്പെക്സ് കൗണ്‍സിലും കോട്ടയം മെഡിക്കല്‍ കോളജ് സെന്‍ട്രല്‍ മൊബൈല്‍ ഒഫ്താല്‍മിക് യൂണിറ്റിന്റെയും നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടർമാര്‍ സൗജന്യമായി രോഗികളെ പരിശോധിക്കുകയും മരുന്നുകളും നല്‍കുകയും ചെയ്തു. തിമിരം നിര്‍ണയിച്ചവര്‍ക്ക് ശസ്ത്രക്രിയകളും ചെയ്യും.
സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍ പ്രിന്‍സിപ്പല്‍ റവ.ഡോ.ജോസഫ് പാറയ്ക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. താലൂക്ക് റെസിഡന്റ്സ് അസോസിയേഷന് അപ്പെക്സ് കൗണ്‍സില്‍ പ്രസിഡന്റ് സി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം ഷേര്‍ളി തോമസ്, ജോസഫ് കുഞ്ഞ് തേവലക്കര, ജേക്കബ് ജോസഫ് ചേന്നാട്ട്, തോമസ് ജോണ്‍ കാരുവേലില്‍, ജോസുകുട്ടി കുട്ടംപേരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.