നാടുകുന്നിൽ ജലവിതരണം നിലച്ചിട്ട് രണ്ടാഴ്ച; ശുദ്ധജലമില്ലാത്തവർക്ക് കിണറുമില്ല
1459437
Monday, October 7, 2024 4:41 AM IST
കുറവിലങ്ങാട്: നാടുകുന്ന് ഇല്ലിക്കൽ ഭാഗത്ത് ശുദ്ധജലവിതരണം നിലച്ചിട്ട് രണ്ടാഴ്ച പിന്നിട്ടു. കോഴായിലെ നയാഗ്ര ശുദ്ധജലപദ്ധതിയിലെ ഗുണഭോക്താക്കളാണ് ശുദ്ധജലം തേടി കേഴുന്നത്. ശുദ്ധജലം ലഭിക്കാത്ത കുടുംബങ്ങളിലൊന്നും കിണറുകളില്ലെന്നതു പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നു.
കിലോമീറ്ററുകൾക്കപ്പുറത്തുനിന്ന് തലച്ചുമടായി കൊണ്ടുവന്ന് അത്യാവശ്യങ്ങൾക്കുള്ള വെള്ളം കരുതേണ്ട ഗതികേടിലാണ് നാട്ടുകാർ. ശുദ്ധജലമില്ലെന്ന പരാതിയുമായി ഗുണഭോക്താക്കൾ രംഗത്തെത്തിയിട്ടും അധികൃതർ അനങ്ങുന്നില്ല.